Saturday, May 1, 2010

അരയ്ക്കാല്‍

സമയം

സൂചിയെസ്സമയത്തോടടുപ്പിക്കാന്‍
പണിപ്പെടുന്നു ക്ലോക്കിന്‍ യന്ത്രം നിരന്തരം
സമയമോ, പിടി കൊടുക്കാതെ തെല്ലും കൂസാതെ
തെന്നിമാറുന്നു നിരന്തരം .


ഞാന്‍

എന്നില്‍ ഉള്ളൊരു ദൈവത്തെ പുറത്തു
ഒരു കൂട്ടിലാക്കിയിട്ടുണ്ട് ഞാന്‍
കൂടിന്നു താഴും താക്കോലും ഏര്‍പ്പാടാക്കിയിട്ടുണ്ട് ,
കൂട്ടിന്നൊരു വാച്ച്മാനും.
എന്നിലേക്ക്‌ തിരിച്ചു വരാതെ യീവ്വണ്ണം
ബന്ധനസ്തനാക്കിയാദ്ദേഹത്തെ
അങ്ങോട്ട്‌ പോയിക്കാണും ഞാന്‍
ആവശ്യം വരുംപോഴോക്കെയും.


1 comment:

  1. അങ്ങോട്ട്‌ പോയിക്കാണും ഞാന്‍
    ആവശ്യം വരുംപോഴോക്കെയും. -അതു കൊള്ളാം!

    ReplyDelete