Wednesday, March 18, 2015

സോദ രിമാരോട് 


അമ്മയാണ്  
സഹോദരിയാണ്‌ 
മക്കൾക്ക്‌  അമ്മയാണ്‌ 
ആ  വഴിക്കു ഭാര്യയുമാണ് 

പരിപാവനമായി ഞങ്ങൾ കരുതുന്ന ആ പദവിക്കു 
കളങ്കം ഒട്ടും വരാതെ ഇരിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു 

എന്നിട്ടും ആ പദവി വെറും തെരുവ് വേശ്യയുടെത്  
ആക്കി സ്വയം അപഹസിക്കുന്നത് കാണുവാൻ ഏറെ വേദനയുണ്ട് 

ക്ഷമിക്കുക 

ഇനി 

ഒന്നും പറയുന്നില്ല.




Saturday, February 19, 2011

ക്ലാപ്പ്

ക്ലാപ്പ്


ബാല്കണി മുതല്‍ തറ വരെ എല്ലാവരും ഒരേ കയ്യടി.
എല്ലാവര്ക്കും ഒരേ സ്വരം.
അവനെ അങ്ങനെ തന്നെ വേണം.
അവനെ ഇപ്പോള്‍ തന്നെ വെടി വെച്ച് കൊല്ലണം.
അവന്റെ കയ്യോ കാലോ മുറിച്ചു കളഞ്ഞാല്‍ പോര.
അവനു അറബി ശിക്ഷ തന്നെ വിധിക്കണം .
അവനെ കയ്യോടെ ചുട്ടു കളയണം.
അഭിനേതാക്കള്‍ തിരക്കിലാണ്.
സൌമ്യ ഭാഷികള്‍, പരിഷ്കൃതര്‍
ഇരുട്ടിന്റെ ഓട്ട അടച്ചവര്‍.
മാന്യമായി വസ്ത്രം ധരിച്ചവര്‍,
ഖദര്‍, ഖദര്‍ സില്‍ക്ക്;

തുണിത്തരങ്ങള്‍ അനവധി.
ആദരാഞ്ജലി അര്‍പ്പിക്കാന്‍
മൌന ജാഥ നടത്താന്‍ .
കറുത്ത ബാഡ്ജു ധരിക്കാന്‍
ആഘോഷങ്ങള്‍ തന്നെ
ജനം കയ്യടി തന്നെ. കയ്യടി.
സിനിമ കഴിയുന്നത്‌ വരെ അത് തുടരും.
അഭിനേതാക്കള്‍ വീണ്ടും തിരക്കിലാണ്
അടുത്ത സിനിമക്ക് ക്ലാപ്പ് അടിക്കുന്നതും കാത്ത്
ജനം തിരക്കിലാണ്
അടുത്ത സിനിമ റിലീസും കാത്ത്

Sunday, September 26, 2010

അവകാശം

കള്ളവോട്ട് തടഞ്ഞോളൂ
കള്ളനോട്ടു തടഞ്ഞോളൂ
കള്ളനു ഓട്ടു തടയരുത്
കാരണം അത് ഞങ്ങളുടെ
ജന്മാവകാശമാണ്.

Saturday, July 24, 2010

ഞങ്ങള്‍

അണ്ടിയോ മാവോ മൂത്തത് എന്ന്

ഞങ്ങള്‍ക്ക് ഇപ്പോഴും അറിയില്ല.

എന്നാല്‍ ഞങ്ങള്‍ പിടിക്കുന്ന മുയലുകള്‍ക്ക്

കൊമ്പുകള്‍ മൂന്നാണെന്ന് ഞങ്ങള്‍ക്ക്

പണ്ട് മുതലേ അറിയാം.

Saturday, May 22, 2010

അരയ്ക്കാല്‍

ഞാന്‍

മുംബൈ ഉണ്ട് ഇന്ത്യക്ക്

പിന്നെ എന്‍ ഉണ്ട് ചെന്നൈ യില്‍

ഡല്‍ഹിയില്‍ ഡി ഉണ്ട് പിന്നെ

കൊല്‍ക്കത്തയില്‍ ഉണ്ട്

ഇടയ്ക്കു ഞെങ്ങി ഞെരുങ്ങുന്നുണ്ട് ഒരു ഐ

അതീ ഞാനും.

പ്രകൃതി

മണ്ണില്‍ വീണുടഞ്ഞുഅലിഞ്ഞില്ലാതെ ആകുമ്പോഴും

ഒരു മഴത്തുള്ളിയായ് പുനര്‍ജനിക്കാനുള്ള വിദ്യ

കൂടെക്കരുതുന്നതി വിദഗ്ദം നീ

മലോകര്‍ക്കില്ല ഉല്ക്കന്നുകള്‍ പ്രകൃതി നിന്‍

കലാ വിസ്മയം ദര്‍ശിക്കാന്‍;

ഞങ്ങള്‍ക്കില്ല കാതുകലതിസ്സൂക്ഷ്മം

നിന്‍ ഹൃറ്സ്പന്ദനം കേള്‍ക്കുവാന്‍

Saturday, May 1, 2010

അരയ്ക്കാല്‍

സമയം

സൂചിയെസ്സമയത്തോടടുപ്പിക്കാന്‍
പണിപ്പെടുന്നു ക്ലോക്കിന്‍ യന്ത്രം നിരന്തരം
സമയമോ, പിടി കൊടുക്കാതെ തെല്ലും കൂസാതെ
തെന്നിമാറുന്നു നിരന്തരം .


ഞാന്‍

എന്നില്‍ ഉള്ളൊരു ദൈവത്തെ പുറത്തു
ഒരു കൂട്ടിലാക്കിയിട്ടുണ്ട് ഞാന്‍
കൂടിന്നു താഴും താക്കോലും ഏര്‍പ്പാടാക്കിയിട്ടുണ്ട് ,
കൂട്ടിന്നൊരു വാച്ച്മാനും.
എന്നിലേക്ക്‌ തിരിച്ചു വരാതെ യീവ്വണ്ണം
ബന്ധനസ്തനാക്കിയാദ്ദേഹത്തെ
അങ്ങോട്ട്‌ പോയിക്കാണും ഞാന്‍
ആവശ്യം വരുംപോഴോക്കെയും.


Thursday, April 29, 2010

അരയ്ക്കാല്‍

കുഞ്ഞുണ്ണി മാഷിന്റെ ഞാനൊരു 'കാക്കവി' എന്ന് തുടങ്ങുന്ന കവിതയാണ് ഈ പേരിന്റെ പ്രചോദനം .
തത്കാലം ബ്ലോഗ്‌ തുടങ്ങി എന്നേ ഉള്ളൂ.
ബാക്കി വഴിയാലെ.